Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Guidelines

പോ​ക്‌​സോ കോ​ട​തി സ്‌​പെ​ഷ​ല്‍ പി​പി​മാ​ര്‍ക്ക് പുതിയ മാർഗനിർദേശം

കോ​​​​ഴി​​​​ക്കോ​​​​ട്: സം​​​​സ്ഥാ​​​​ന​​​​ത്തെ ഫാ​​​​സ്റ്റ് ട്രാ​​​​ക്ക് സ്‌​​​​പെ​​​​ഷ​​​​ല്‍ കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലെ (പോ​​​​ക്‌​​​​സോ കോ​​​​ട​​​​തി​​​​ക​​​​ള്‍) സ്‌​​​​പെ​​​​ഷ​​​​ല്‍ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ര്‍​മാ​​​​ര്‍ ഇ​​​​നി കു​​​​ട്ടി​​​​ക​​​​ള്‍​ക്കെ​​​​തി​​​​രാ​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള ജു​​​​വ​​​​നൈ​​​​ല്‍ ജ​​​​സ്റ്റീസ് ആ​​​​ക്ട് (ജെ​​​​ജെ ആ​​​​ക്ട്) പ്ര​​​​കാ​​​​ര​​​​മു​​​​ള്ള കേ​​​​സു​​​​ക​​​​ളും വാ​​​​ദി​​​​ക്ക​​​​ണം. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് പു​​​​തി​​​​യ മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു.

ജു​​​​വ​​​​നൈ​​​​ല്‍ ജ​​​​സ്റ്റീസ് (കെ​​​​യ​​​​ര്‍ ആ​​​​ന്‍​ഡ് പ്രൊ​​​​ട്ട​​​​ക്‌​​​​ഷ​​​​ന്‍ ഓ​​​​ഫ് ചി​​​​ല്‍​ഡ്ര​​​​ന്‍) ആ​​​​ക്ട് പ്ര​​​​കാ​​​​ര​​​​മു​​​​ള്ള കേ​​​​സു​​​​ക​​​​ള്‍ വി​​​​ചാ​​​​ര​​​​ണ ചെ​​​​യ്യാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം പോ​​​​ക്‌​​​​സോ കോ​​​​ട​​​​തി​​​​ക​​​​ള്‍​ക്കുകൂ​​​​ടി ഉ​​​​ള്ള​​​​തി​​​​നാ​​​​ല്‍, ഇ​​​​ത്ത​​​​രം കേ​​​​സു​​​​ക​​​​ള്‍ ഇ​​​​നി​​​​മു​​​​ത​​​​ല്‍ അ​​​​താ​​​ത് കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലെ പോ​​​​ക്‌​​​​സോ സ്‌​​​​പെ​​​​ഷ​​​​ല്‍ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ര്‍​മാ​​​​ര്‍ ത​​​​ന്നെ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​ണു നി​​​​ര്‍​ദേ​​​​ശം.

സാ​​​​ധാ​​​​ര​​​​ണ കോ​​​​ട​​​​തി​​​​ക​​​​ളി​​​​ല്‍നി​​​​ന്നു പോ​​​​ക്‌​​​​സോ/​​​​ഫാ​​​​സ്റ്റ് ട്രാ​​​​ക്ക് കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​ന്ന മ​​​​റ്റു പോ​​​​ക്‌​​​​സോ ഇ​​​​ത​​​​ര കേ​​​​സു​​​​ക​​​​ള്‍ റെ​​​​ഗു​​​​ല​​​​ര്‍ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ര്‍​മാ​​​​ര്‍ത​​​​ന്നെ ന​​​​ട​​​​ത്ത​​​​ണം. ഇ​​​​തി​​​​നാ​​​​യി ഇ​​​​രു കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലെ​​​​യും സ​​​​മ​​​​യം ക്ര​​​​മീ​​​​ക​​​​രി​​​​ച്ച് അ​​​​വ​​​​ര്‍ ഹാ​​​​ജ​​​​രാ​​​​ക​​​​ണം.

ഇ​​​​ടു​​​​ക്കി​​​​യി​​​​ലെ പൈ​​​​നാ​​​​വ്, ദേ​​​​വി​​​​കു​​​​ളം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ഫാ​​​​സ്റ്റ് ട്രാ​​​​ക്ക് സ്‌​​​​പെ​​​​ഷ​​​​ല്‍ കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലെ സ്‌​​​​പെ​​​​ഷ​​​​ല്‍ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ര്‍​മാ​​​​ര്‍ പോ​​​​ക്‌​​​​സോ ഇ​​​​ത​​​​ര കേ​​​​സു​​​​ക​​​​ള്‍ ന​​​​ട​​​​ത്താ​​​​ന്‍ വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​താ​​​​യി തൊ​​​​ടു​​​​പു​​​​ഴ ജി​​​​ല്ലാ ജ​​​​ഡ്ജി റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്ത​​​​തി​​​​നെ​​​ത്തു​​​ട​​​​ര്‍​ന്നാ​​​​ണ് നി​​​​യ​​​​മ​​​​വൃ​​​​ത്ത​​​​ങ്ങ​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ച്ച് സ​​​​ര്‍​ക്കാ​​​​ര്‍ ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്.

ഡി​​​​സ്ട്രി​​​​ക്ട് ജു​​​​ഡീ​​​​ഷ​​​​റി ര​​​​ജി​​​​സ്ട്രാ​​​​ര്‍ ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ചു ന​​​​ല്‍​കി​​​​യ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍, പോ​​​​ക്‌​​​​സോ ഇ​​​​ത​​​​ര കേ​​​​സു​​​​ക​​​​ള്‍ മ​​​​റ്റു കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ന്ന​​​​തു ക​​​​ക്ഷി​​​​ക​​​​ള്‍​ക്കു വ​​​​ലി​​​​യ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്നും അ​​​​വ​​​​ര്‍ ദീ​​​​ര്‍​ഘ​​​​ദൂ​​​​രം യാ​​​​ത്ര ചെ​​​​യ്യേ​​​​ണ്ടി വ​​​​രു​​​​മെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ത്ത​​​​രം കോ​​​​ട​​​​തി​​​​ക​​​​ളി​​​​ല്‍ പോ​​​​ക്‌​​​​സോ ഇ​​​​ത​​​​ര കേ​​​​സു​​​​ക​​​​ളു​​​​ടെ വി​​​​ചാ​​​​ര​​​​ണ ത​​​​ട​​​​സ​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​ന്‍ മ​​​​റ്റൊ​​​​രു പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​റെ നി​​​​യ​​​​മി​​​​ക്കു​​​​ക​​​​യോ അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യോ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും ര​​​​ജി​​​​സ്ട്രാ​​​​ര്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

പി​​​​ന്നീ​​​​ട് ഈ ​​​​വി​​​​ഷ​​​​യം ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ഓ​​​​ഫ് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ (ഡി​​​​ജി​​​​പി) വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യും ര​​​​ജി​​​​സ്ട്രാ​​​​റു​​​​മാ​​​​യി ച​​​​ര്‍​ച്ച ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. പ്ര​​​​ശ്‌​​​​ന പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നാ​​​​യി ഡി​​​​ജി​​​​പി മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വ​​​​കു​​​​പ്പ് മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.

Latest News

Up